മൂന്ന് മാസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയ വെക്സ്ഫോഡിലെ വീട് വില്‍പനയ്ക്ക്. 80000 യൂറോയാണ് വെക്സ്ഫോഡ് ടൌണിലുള്ള ഈ ചെറുവീടിന് നിലവില്‍ വിലിയിട്ടിരിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു (2012) Lower John Street ലെ നമ്പര്‍ 53 വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന Alan Moore എന്ന 61 കാരന്റെ മൃതദേഹം ഇവിടെ കണ്ടെത്തിയത്. 2002 മുതല്‍ ഇയാള്‍ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലമാണ് ഇയാളുടെ മരണം സംഭവിച്ചത് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു
ഈ സംഭവം നടന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം Kehoe & Associates ന്റെ നേതൃത്വത്തിലാണ് നിലവില്‍ ഈ വീട് വില്‍പനയ്ക്കായി വച്ചിരിക്കുന്നത്. വീടിന്റെ മുന്‍ഭാഗത്തിന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തിയ വില്‍പന പരസ്യമാണ് നിലവില്‍ Kehoe & Associates പുറത്തുവിട്ടിരിക്കുന്നത്.
നിലവിലുള്ള കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കി തറനിരപ്പ് ഉയര്‍ത്തി പുതുക്കി പണിയാനും, മേല്‍ക്കൂര ഉയര്‍ത്തിപ്പണിയാനും, മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള അനുമതിയുണ്ടെന്ന് Kehoe & Associates നല്‍കിയ പരസ്യത്തില്‍ പറയുന്നുണ്ട്.
മാത്രമല്ല രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ആള്‍ത്താമസമില്ലാതെ കിടന്ന വീടായതിനാല്‍ സര്‍ക്കാരിന്റെ 30000 യൂറോ Vacant Property Refurbishment Grant നും അര്‍ഹതയുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ വാങ്ങുന്നയാള്‍ ഈ വീട് തന്റെ പ്രധാന താമസ സ്ഥലമായി (Principal private residence) ഉപയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.