അയർലൻഡിലെ ബ്രഹത്തായ മലയാളി കൂട്ടായ്മകളിൽ ഒന്നായ Kilkenny Malayali Association (KMA) ൻ്റെ ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, കിൽക്കനി Neighborhood ഹാളിൽ വച്ച് നടത്തപ്പെട്ടു.
അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് ജനറൽ ബോഡിയാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ, പ്രസിഡൻ്റായി ശ്രീ. ഷിനിത്ത് എ.കെ, സെക്രട്ടറിയായി ശ്രീ. റോയി വർഗീസ്, ട്രഷർ ആയി ശ്രീ. സാവി ഷാജി, വൈസ് പ്രസിഡൻ്റായി ശ്രീ. ജോമി ജോസ്, ജോയിൻ്റ് സെക്രട്ടറിയായി ശ്രീമതി. അനുപ്രിയ ശ്യാം, പി. ആർ. ഓ. ശ്രീ. അനിൽ ജോസഫ് രാമപുരം, യൂത്ത് കോ – ഓർഡിനേഴ്സ് ശ്രീ. മെൽവിൻ ബെന്നി, കുമാരി ജിൻസി ബാബു, ഭരണസമിതി അംഗങ്ങളായി ശ്രീ. ടോണി മാർട്ടിൻ ജോസ്, ശ്രീ. പ്രദീഷ് സെബാസ്റ്റ്യൻ, ശ്രീ. രവീഷ് വെമ്പലത്ത് എന്നിവരെ തെരഞ്ഞെടുത്തതായി, കിൽക്കനി അസോസിയേഷൻ അറിയിച്ചു.