വീട് ലോൺ അപേക്ഷിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന സാധാ സംശയം. അങ്ങും ഇങ്ങും ചോദിച്ചു , നമ്മുടെ കൂട്ടുകാർ ചെയ്ത കാര്യം തുടരുക ആകും അവസാനം സംഭവിക്കുക. എന്നാൽ ഓരോ കാലത്തിനും, സാമ്പത്തിക ചുറ്റുപാടുകൾക്കും അനുസരിച്ചു ഏതു റേറ്റ് എടുക്കണം എന്നാണ് തീരുമാനിക്കേണ്ടത്.
വേരിയബിൾ റേറ്റ്
അയർലണ്ടിലെ ലെൻഡിങ് റേറ്റ് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ(ഇ സി ബി )ലെൻഡിങ് റേറ്റിന് അനുസൃതം ആയിരിക്കും. എന്ന് വെച്ചാൽ ഒരു ശതമാനം ഒറിജിനൽ ഇ സി ബി റേറ്റ് ആണെങ്കിൽ റീറ്റെയ്ൽ ബാങ്കിന്റെ മാർജിനും ചേർത്തുള്ള ഒരു റേറ്റ് ആയിരിക്കും കസ്റ്റമെർക്ക് ലഭിക്കുക. ഇ സി ബി അവരുടെ റേറ്റ് ഇടയ്ക്കിടെ ഉയർത്തുമ്പോൾ മോർട്ടഗേജ് റേറ്റ് അതിനൊപ്പം ഉയരും.
ഗുണം: നേരത്തെ ലോൺ അടച്ചു തീർക്കാൻ സാധിക്കും. കൂടുതൽ റീപേയ്‌മെന്റ് അടക്കാൻ യാതൊരു തടസ്സവും ഇല്ല. ബാങ്കുകൾ സ്വിച്ച് ചെയ്യാൻ, യാതൊരു റെസ്ട്രിക്ഷനും ഇല്ല.
ദോഷം: എത്ര തുക മാസം അടവ് വരും എന്നതിൽ ഒരു ഗ്യാരണ്ടിയും ഇല്ല. ഒരു വര്ഷം തന്നെ പല പ്രാവശ്യം അടവുകൾക്കു മാറ്റം വരാം.
ഫിക്സഡ് റേറ്റ്
എത്ര മാസ അടവ് വരും എന്നത് ഈ ഫിക്സഡ് കാലയളവിൽ ആദ്യം തന്നെ അറിയാൻ കഴിയും. ഈ പീരിയഡിൽ ഇ സി ബി റേറ്റ് മാറിയാലും ബാങ്കിന് നമ്മുടെ റേറ്റ് തന്നെ തുടരേണ്ടി വരും (ഫിക്സഡ് കാലയളവിൽ മാത്രം ). ഫസ്റ്റ് ടൈം വീട് വാങ്ങുന്നവരുടെ ഇടയിൽ ഏറ്റവും പോപ്പുലർ ആണ് ഇത്.
ഗുണം : നിശ്ചിത മാസ അടവ് നേരത്തെ അറിയാം. കഴിഞ്ഞ കുറെ വർഷങ്ങളായി വേരിയബിളിനേക്കാൾ കുറഞ്ഞ റേറ്റ്.
ദോഷം: നേരെത്തെ ലോൺ അടച്ചു തീർക്കാൻ, ചെറിയ പെനാൽറ്റി നൽകേണ്ടി വരാം. ഇ സി ബി റേറ്റ് കുറഞ്ഞാലും, ഫിക്സഡ് കാലയളവിൽ പ്രയോജനം കിട്ടില്ല.
ട്രാക്കർ വേരിയബിൾ റേറ്റ്
ഇപ്പോൾ ഇത്തരം ലോൺ പുതിയ ഉപയോക്താക്കൾക്ക് ലഭ്യം അല്ല. പക്ഷെ ഇതുണ്ടായിരുന്നവർക്കു, കിട്ടിയ ഗുണം ബാങ്കുകൾക്ക് ഒരു ഫിക്സഡ് മാർജിൻ മാത്രമേ ഇത്തരം ലോണുകൾക്കു ഏർപ്പെടുത്താൻ കഴിയുമായിരുന്നുള്ളൂ എന്നതാണ്. ഉദാഹരണത്തിന് കഴിഞ്ഞ കുറെ വര്ഷങ്ങളായി യൂറോപ്യൻ ബാങ്ക് റേറ്റ് 0 % ആയിരുന്നപ്പോൾ ട്രാക്കർ ഉണ്ടായിരുന്നവർ ഹോം ലോണിന് 1 ശതമാനത്തിനു താഴെയാണ് പലിശ കൊടുത്തിരുന്നത്. സാധാ ഫിക്സഡ്/ വേരിയബിൾ റേറ്റ് 2% മുതൽ 4 % വരെയും. എന്നാൽ ഈ വര്ഷം ട്രാക്കർ റേറ്റ് കൂടി 2 % അടുത്തായി . ഐറിഷ് എക്‌സാമിനർ ദിനപത്രം പറയുന്നത് അടുത്ത വർഷത്തോടെ ഇത് 3.5 % മുതൽ 4 % വരെ ആകാം എന്നാണ് .
ലോൺ ടു വാല്യൂ റേറ്റ്
ലിക്വിഡിറ്റി കൂടുതൽ ലഭ്യമായ ലോണുകൾക്കു ബാങ്കുകൾ തമ്മിൽ ഭേദം പലിശ റേറ്റ് നൽകും. ഉദാഹരണത്തിന് നാലു ലക്ഷം യൂറോ വിലയുള്ള വീടിനു രണ്ടു ലക്ഷം ലോൺ മാത്രമേ ഉള്ളൂ എങ്കിൽ ലോൺ ടു വാല്യൂ 50 % മാത്രം . ഇവിടെ ലോൺ റിസ്ക് താരതമ്യേന കുറവ് ആയതിനാല് പലിശ കുറവ് ആകുന്നുള്ളൂ.
ഇനി വരാൻ പോകുന്ന പൂരം
കുത്തനെ ഉയരുന്ന ഇൻഫ്‌ളേഷൻ കുറക്കാൻ ഇ സി ബി ക്കു മുൻപിൽ പലിശ കൂട്ടാതെ യാതൊരു മാർഗവും ഇല്ല. അൾസ്റ്റർ ബാങ്ക് , കെ ബി സി പോയതോടെ മോർട്ടഗേജ് തരുന്ന ബാങ്കുകളുടെ എണ്ണവും ഐറിഷ് മാർക്കറ്റിൽ കുറഞ്ഞു. മൂന്നു മാസം ഇടവേളകളിൽ ഇ സി ബി പലിശ കൂടുമ്പോൾ, ഈ വര്ഷം മോർട്ടഗേജ് സ്വിച്ച് ചെയ്യുന്നവർ 5 വർഷം ഫിക്സഡ് റേറ്റ് ചോദിക്കുന്നതിൽ അത്ഭുതം ഇല്ല. എന്നിരിക്കിലും സാന്പത്തിക സ്ഥിതി വിചാരിച്ചതിനേക്കാൾ നേരെത്തെ മെച്ചപ്പെട്ടാൽ, വേരിയബൾ റേറ്റ് ഉള്ളവർ സന്തോഷിക്കും. ഇതൊരു വിദൂര സാധ്യത മാത്രം എന്നിരിക്കെ തന്നെ.
This is a general information article and does not constitute financial advice. If you have any specific questions, contact the author Joseph Ritesh QFA RPA SIA by clicking here: https://financiallife.ie/management/joseph-ritesh
Article By : Joseph Ritesh QFA RPA SIA, Senior Financial Advisor, Life and Pensions | Financial Life