ജൂനിയര്‍ സര്‍ട്ട് പരീക്ഷ ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം തുടരുന്നു. പരീക്ഷ കഴിഞ്ഞ് നാല് മാസത്തോളം പൂര്‍ത്തിയായിട്ടും റിസള്‍ട്ട് പ്രഖ്യാപന തീയ്യതി പുറത്തുവിടാത്തതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അക്ഷമരായിരിക്കുകയാണ്.
ഭൂരിഭാഗം വിഷയങ്ങളുടെയും മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായും, റിസള്‍ട്ട് എത്രയും പെട്ടെന്നു തന്നെ പ്രഖ്യാപിക്കുമെന്നും, റിസള്‍ട്ട് യഥാസമയത്ത് പ്രഖ്യാപിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് സ്കൂളുകളെ അറിയിക്കുമെന്നും സ്റ്റേറ്റ് എക്സാമിനേഷന്‍സ് കമ്മീഷന്‍ അറിയിച്ചു . ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലങ്ങളിലെ അപ്പീലുകള്‍ക്ക് മുന്‍ഗണന നല്‍കിയതിനാലാണ് ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് റിസള്‍ട്ട് വൈകുന്നതെന്നാണ് SEC നല്‍കുന്ന വിശദീകരണം.
കോവിഡ് മൂലം രണ്ട് വര്‍ഷത്തോളം മുടങ്ങിയ ശേഷം ആദ്യമായി നടത്തിയ ജൂനിയര്‍ സര്‍ട്ട് പരീക്ഷയുടെ ഫലമാണ് നിലവില്‍ വൈകുന്നത്. അതേസമയം ലീവിങ് സര്‍ട്ട് പരീക്ഷാ അപ്പീലുകളുടെ ഫലം ഈ വെള്ളിയാഴ്ച പുറത്തുവിടുമെന്നും സ്റ്റേറ്റ് എക്സാമിനേഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.