കോവിഡ് പേയ്മെന്റ് 1000 യൂറോ ഇതുവരെയും ലഭിക്കാത്ത പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിന് സന്തോഷ വാർത്ത ; കൗൺസിലർ ബേബി പെരേപ്പാടന്റെ ഇടപെടൽ ഫലം കാണുന്നു

കോവിഡ് പെയ്മെൻറ് 1000 യൂറോ സ്വകാര്യമേഖലയിലെ ഹെല്‍ത്ത് വര്‍ക്കേഴ്സിന് ലഭിക്കാത്ത വിഷയത്തില്‍ ഫിനെഗെയിൽ പാർട്ടിയുടെ താല സൗത്ത് കൗണ്ടി കൗൺസിലർ ശ്രീ. ബേബി പെരേപാടന്റെ ഇടപെടൽ ഫലം കാണുന്നു.
അദ്ദേഹം ഈ പ്രശ്നം Dublin Midwest ( Palmerstown, Lucan, Rathcool, Clondalkin, Saggart area) TD ആയ Emer Higgins നെ ധരിപ്പിക്കുകുയും, .തുടര്‍ന്ന് TD ഈ വിഷയം പാർലമെൻറിൽ ഹെൽത്ത് മിനിസ്റ്റർ Stephen Donolly യുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്ന് മന്ത്രി ഇക്കാര്യങ്ങളിൽ കാലതാമസം വന്നതി നെക്കുറിച്ച് അന്വേഷിക്കുമെന്നും, എത്രയും പെട്ടെന്ന് പെയ്മെന്റുകൾ പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിനും വിതരണം ചെയ്യാനുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും ഉറപ്പ് നൽകി.

ശ്രീ. ബേബി പെരേപാടന്റെയും, TD യുടെയും, മന്ത്രിയുടെയും സംയോജിതമായ ഇടപെടൽ മൂലം അധികം വൈകാതെ തന്നെ സർക്കാർ പ്രഖ്യാപിച്ച 1000 യൂറോ കോവിഡ് കാലത്ത് ജോലി ചെയ്ത പ്രൈവറ്റ് മേഖലയിലുള്ളവർക്കും ലഭിച്ചു തുടങ്ങും. കോവിഡ് കാലത്ത് വാക്‌സിൻ വരുന്നതിനും മുൻപ് സ്വന്തം ജീവൻതന്നെ അപകടത്തിൽ ആവുന്ന അവസ്ഥയിലും ജോലി ചെയ്ത ഹെൽത്ത് വർക്കേഴ്സിന് വേണ്ടിയായിരുന്നു സർക്കാർ 1000 യൂറോ Pandemic Recognition Payment പ്രഖ്യാപിച്ചത്. ഈ തുക HSE ജോലിക്കാർക്കെല്ലാം മാസങ്ങൾക്കു മുൻപ് തന്നെ ലഭിച്ചിരുന്നു.

എന്നാൽ പ്രൈവറ്റ് നഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 യൂറോ ഇതുവരെ ലഭിച്ചിരുന്നില്ല. സർക്കാർ വാക്കു പാലിക്കാതെ തങ്ങളെ അവഗണിക്കുകയാണ് എന്ന് ആശങ്ക പ്രൈവറ്റ് മേഖലയിലെ സ്റ്റാഫുകൾക്ക് ഉണ്ടായിരുന്നു. തുടര്‍ന്നായിരുന്നു മലയാളി നേഴ്സുമാര്‍ അടക്കമുള്ളവര്‍ വിഷയം ഫിനെഗെയിൽ പാർട്ടിയുടെ താല സൗത്ത് കൗണ്ടി കൗൺസിലർ ശ്രീ. ബേബി പെരേപ്പാടന്റെ ശ്രദ്ധയിൽ പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: