ലീവിങ് സർട്ട് സമ്പ്രദായത്തിൽ പരിഷ്കരണം ആവശ്യമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

അയര്‍ലന്‍ഡിലെ ലീവിങ് സര്‍ട്ട് സമ്പ്രദായത്തില്‍ പരിഷ്കരണങ്ങള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. Fianna Fáil Ard Fheis ല് ‍സംസാരിക്കവേയാണ് അദ്ദേഹം ലീവിങ് സര്‍ട്ട് പരിഷ്കരണം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

ലീവിങ് സര്‍ട്ട് പരിഷ്കരിക്കുകയും, കോഴ്സുകളിലൂടെ കുട്ടികള്‍ ഇന്നത്തെ ലോകത്തും, ഭാവിയിലും ജീവിക്കാന്‍ പ്രാപ്തി നേടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. മൂല്യനിര്‍ണ്ണയത്തിനും , വിദ്യാര്‍ഥികളുടെ എല്ലാവിധ നൈപ്യുണ്യങ്ങളും അളക്കുന്നതിനുമായുള്ള കൂടുതല്‍ സാദ്ധ്യതകള്‍ പരിഷ്കരണത്തിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Fianna Fáil ന്റെ സൌജന്യ സെക്കന്ററി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് നിലവിലെ ലീവിങ് സര്‍ട്ടിഫിക്കേറ്റ് സമ്പ്രദായം ആംഭിച്ചത്, ഇന്നത്തെ കാലത്ത് യുവാക്കള്‍ നേരിടുന്ന തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ സംബന്ധിച്ച് അന്ന് ചിന്തിച്ചിരുന്നില്ലെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

Share this news
%d bloggers like this: