ഗാൾവേയിലെ ലൊഗറേ നിന്നും അയര്‍ലന്‍ഡിലെ Leaving Cert പരീക്ഷയിൽ 625 പോയിന്റുകൾ നേടി മലയാളികൾക്ക് അഭിമാനമായി ജേക്കബ് വര്‍ഗീസ് വൈദ്യൻ .ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ മുഴുവൻ പോയിന്റുകളും നേടി വിജയിച്ച ജേക്കബ് സൈന്റ് റേഫിൽസ് കോളേജിൽ ആണു പഠനം പൂർത്തിയാക്കിയത്.
100% വിജയ തിളക്കവുമായി വിജയിച്ച ജേക്കബ് പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ കഴിവുതെളിയിച്ച മികച്ചൊരു ഡ്രമ്മിസ്റ്റും, നിരവധി ക്വിസ് മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ച വിദ്യാർത്ഥിയുമാണ് .നല്ലൊരു ബാസ്ക്കറ്റ് ബോൾ കളിക്കാരനും ഡിബേറ്റുകളിലെ സജീവ സാന്നിധ്യവുമായ ജേക്കബ് ആത്മീയ മേഖലകളിൽ വളരെ താൽപ്പര്യം ഉള്ള കുട്ടിയും, ഗാൾവേ സെൻറ്. ഏലീയാ ഓർത്തഡോക്സ് പള്ളിയിലെ അൾത്താര ശ്രുശൂഷകൻ കൂടിയാണ്. ഓർത്തഡോൿസ് യൂത്ത് ക്രിസ്ത്യൻ മൂവ്മെന്റിന്റെ സെക്രട്ടറി ആയും പ്രവർത്തിക്കുന്നുണ്ട് .
മെർലിൻ പാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന വർഗ്ഗീസ് വൈദ്യൻ പിതാവും …ലോഗറെ സെൻറ് ബ്രിൻഡൻസിൽ ജോലി ചെയുന്ന ജെസ്സി വർഗ്ഗീസ് മാതാവും ആണു .കൊല്ലം കല്ലടയിൽ നിന്നും ആദ്യകാലങ്ങളിൽ കുടിയേറിയ മലയാളികളാണ് ഇവർ . സോനാ വൈദ്യൻ (ലീവിങ് സെർട്ട് ), സാന്ദ്ര വൈദ്യൻ ജൂനിയർ (സെർട്ട്) എന്നിവര്‍ സഹോദരിമാർ ആണ്.