കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ ടി ജെ ജോസഫ് സാറിന് സ്വീകരണവും മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനവും കിൽക്കെന്നിയിൽ വച്ച് നടത്തുന്നു. കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയാണ് സ്വീകരണവും ക്ലാസും സംഘടിപ്പിക്കുന്നത്.ഓഗസ്റ്റ് 25-ആം തീയതി വൈകിട്ട് ആറുമണിക്കാണ് ഉദ്ഘാടനവും സ്വീകരണവും.
പ്രൊഫസർ ടി ജെ ജോസഫ് എഴുതിയ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകൾ എന്ന കൃതിക്കാണ് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. അയർലണ്ടിൽ പുതുതായി ആരംഭിച്ച മലയാളം മിഷൻ ചാപ്റ്ററിന് കീഴിൽ തുടങ്ങുന്ന ആദ്യ മലയാളം ക്ലാസ് ആണ് കിൽക്കിനിയിൽ ആരംഭിക്കുന്നത്. കിൽക്കെനി സെന്റ് കാനസിസ് നൈബർഹൂഡ് ഹാൾ അങ്കണത്തിൽ വച്ചാണ് സ്വീകരണവും ഉദ്ഘാടനവും നടത്തുന്നത്.