കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് സ്വീകരണമൊരുക്കി “മലയാളം”

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം സ്വീകരണമൊരുക്കി. ഞായറാഴ്ച താലയിലെ സയന്റോളജി ചാപ്പല്‍ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് അറ്റുപോകാത്ത ഓർമകളുടെ രചയിതാവുകൂടിയായ ജോസഫ് മാഷിനെ ആദരിച്ചത്.

വൈകിട്ട് 5 മണിക്ക് ആരംഭിച്ച ആദരിക്കൽ ചടങ്ങിന്റെ പ്രോഗ്രാം ആങ്കറാർ ജോജി എബ്രഹാം ആയിരുന്നു. സദസ്സിൽ ടി ജെ ജോസഫ് മാഷ് , മലയാളം സെക്രട്ടറി വിജയ്,മലയാളം വൈസ് പ്രസിഡന്റ് ബിജു എന്നിവർ സന്നിഹിതരായിരുന്നു. സദസ്സില്‍ കൗണ്‍സിലര്‍ ബേബി പേരപ്പാടനടക്കം പ്രമുഖരായ പല സംഘടനകളുടെയും പ്രതിനിധികളും എത്തിച്ചേർന്നിരുന്നു.

മംഗള രാജേഷിൻറെ പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ആരംഭിച്ച പരിപാടിയിൽ അതിഥികൾക്ക് സ്വാഗതം പറഞ്ഞത് മലയാളം സെക്രട്ടറി വിജയ് ആയിരുന്നു. തുടർന്ന് അധ്യക്ഷ പ്രസംഗം മലയാളം വൈസ് പ്രസിഡന്റ് ബിജു നിർവഹിച്ചു.

പരിപാടിക്ക് ആശംസയർപ്പിക്കാൻ രാജന്‍ ദേവസ്യ,മിട്ടു ,രാജന്‍ ചിറ്റാര്‍ എന്നിവരും വേദിയിലെത്തി.

തുടർന്ന് ഗ്രേസ് മറിയ ജോസിന്റെ കവിത പാരായണത്തിന് ശേഷം ചീഫ് ഗസ്റ്റ് ജോസഫ് മാഷിന്റെ പ്രസംഗം നടുന്നു. ഒപ്പം സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: