ഇന്ത്യയുടെ 76 ാം സ്വാതന്ത്ര്യദിനം ഫെഡറേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യുണിറ്റീസ് ഇന്‍ അയര്‍ലന്‍ഡിന്റെ (FICI ) നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഗസ്റ്റ് 21 ഞായറാഴ്ച ഡബ്ലിനിലെ Merrion Square ലാണ് ആഘോഷപരിപാടികള്‍ നടക്കുക. രാവിലെ 11.30 മുതല്‍ വൈകീട്ട് 5 വരെയാണ് പരിപാടി.
സംഗീത-നൃത്ത പരിപാടികള്‍, ടാലന്റ് ഷോ, മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ അന്നേ ദിവസം നടക്കും. ഫുഡ് സ്റ്റാള്‍, മറ്റ് പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ടാലന്റ് ഷോയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷനുള്ള അവസാന തീയ്യതി ആഗസ്റ്റ് 5 ആണ്. ഏവരും കുടുംബമായി പങ്കെടുത്തുകൊണ്ട് പരിപാടി വന്‍ വിജയമാക്കമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
കുടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 0899598277, 0851667794, 0874533556, 0872224810, 0863036564
