അയർലൻഡിലെ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി, 65 വയസ്സിന് മുകളിലുള്ളവർ രണ്ടാമത്തെ ബൂസ്റ്റർ എടുക്കണമെന്നും അഭ്യർത്ഥന

അയർലൻഡിലെ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്ക പ്രകടിപ്പിക്കുകയും 65 വയസ്സിനു മുകളിലുള്ളവരോടും പ്രതിരോധശേഷി കുറഞ്ഞവരോടും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്ത് ആരോഗ്യമന്ത്രി Stephen Donnelly.

കഴിഞ്ഞ ആഴ്ചകളിൽ ആശുപത്രി കേസുകളിൽ മൂന്നിരട്ടി വർധനയുണ്ടായതായും, ആശുപത്രിയിൽ കഴിയുന്ന പത്തിൽ ഏഴ് കോവിഡ് രോഗികളും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യം കണക്കിലെടുത്ത് ആശുപത്രികളിലും, പൊതുഗതാഗതത്തിലും മാസ്ക് ഉപയോഗിക്കണമെന്നും ഡോണലി ആളുകളോട് അഭ്യർത്ഥിച്ചു.കോവിഡ് കേസുകൾ കൂടിയാൽ ആശുപത്രിയിലെ മറ്റ് രോഗികൾക്കുള്ള സേവനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

നിലവിലെ ഈ കേസുകളുടെ വർദ്ധന എത്രത്തോളം ഉയരുമെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പോർച്ചുഗൽ പോലുള്ള രാജ്യങ്ങളിലെ കോവിഡ് തരംഗം സർക്കാർ നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെ കോവിഡ് -19 ബാധിച്ച് 626 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട് , തലേദിവസത്തെ അപേക്ഷിച്ച് 20 രോഗികളുടെ വർധന. ഇതിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Share this news

Leave a Reply

%d bloggers like this: