കോർക്ക് നഗരത്തിലെ ഒരു പബ്ബിന് അടിയിൽ ആഴം കുറഞ്ഞ കുഴിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അക്രമത്തിന്റെ ഭാഗമായി ഉണ്ടായ ദാരുണ അന്ത്യമാണ് നൂറ്റാണ്ടുകൾക്ക് മുൻപ് മരണപ്പെട്ട ഇവർക്ക് ഉണ്ടായതെന്ന് പുരാവസ്തു ഗവേഷകർ വെളിപ്പെടുത്തി. Nancy Spain’s പബ്ലിൽ നിന്നാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
2021 ഒക്ടോബർ 7 നും Nancy Spain’s pub പരിസരത്ത് നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു, തുടർന്നുള്ള ദിവസങ്ങളിൽ ബാരക്ക് സ്ട്രീറ്റിലെ സൈറ്റിൽ നിന്നും അഞ്ച് പുരുഷന്മാരുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു അതിൽ ഒരു കുഴിയിൽ നാലുപേരെയും ഒരുമിച്ച് അടക്കം ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഇവർക്ക് മാന്യമായ രീതിയിലുള്ള സംസ്ക്കാര ചടങ്ങ് നിഷേധിച്ചെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്ന് സൈറ്റിൽ ജോലി ചെയ്യുന്ന ഓസ്റ്റിയോ-ആർക്കിയോളജിസ്റ്റ് നിയാം ഡാലി പറഞ്ഞു.
ഏകദേശം 20 വർഷം മുമ്പ് അടച്ചുപൂട്ടിയ Nancy Spain’s പബ് ഒരു ചരിത്ര പ്രാധാന്യമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 17-ആം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന തൂക്കുമരത്തിൽ നിന്ന് 500 മീറ്ററും 17-ആം നൂറ്റാണ്ടിലെ എലിസബത്ത് കോട്ടയിൽ നിന്ന് 200 മീറ്ററും അകലെയാണ് ഈ പബ്ബ് സ്ഥിതിചെയ്യുന്നത്.
18 നും 25 നും ഇടയിൽ പ്രായമുള്ള പുരുഷൻമാരുടെ ശരീരം കൈകൾ പിന്നിൽ കെട്ടി തല കീഴായി കുഴിയിൽ കിടത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇവർ ക്രൂരമായ മരണം ഏറ്റുവാങ്ങിയതാവാമെന്ന് അവശിഷ്ടങ്ങൾ പരിശോധിച്ച വിദഗ്ധർ അനുമാനിച്ചു.
റേഡിയോകാർബൺ ഡേറ്റിംഗ് സൂചിപ്പിക്കുന്ന ഇവരുടെ മരണ കാലഘട്ടം ഐറിഷ് ചരിത്രത്തിലെ പ്രക്ഷുബ്ധവും അക്രമാസക്തവുമായ സമയമാണ്, ആദ്യ ഡെസ്മണ്ട് കലാപം (1569-1573), രണ്ടാമത്തെ ഡെസ്മണ്ട് കലാപം (1579-1583), കിൻസേൽ യുദ്ധത്തിൽ കലാശിച്ച Nine Years War (1593-1603) , 1603-ൽ കോർക്ക് സിറ്റിയിലെ കലാപം. എന്നിവയിലേതെങ്കിലും നടന്ന സമയത്ത് ക്രൂരമായ മരണം ഏറ്റുവാങ്ങിയ പട്ടാളക്കാരാവാമെന്നും നഗര പുരാവസ്തു ഗവേഷകനായ സിയാര ബ്രെറ്റ് പറഞ്ഞു.