അയര്‍ലന്‍ഡിലെ Co Kilkenny യില്‍ കാറിടിച്ച് ബൈക്ക് യാത്രികന് മരണപ്പെട്ടു. നാല്പത് വയസ്സിനടുത്ത് പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 4.50 ഓടെ യായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു.
അപകടത്തില്‍ മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്കും, കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ Waterford റീജിയണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസ്സാര പരിക്കുകള്‍ മാത്രമുള്ള കാറിലെ യാത്രക്കാരെ Kilkenny St Luke’s ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടം നടന്ന സ്ഥലത്ത് ഗാര്‍ഡ ഫോറന്‍സിക് പരിശോധന സംഘത്തിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി. പരിശോധനകളുടെ ഭാഗമായി അപകടം നടന്ന റോഡ് ഗാര്‍ഡ ഏറെ നേരം അടച്ചിട്ടിരുന്നു.
ശനിയാഴ്ച 4.30 നും 4.50 ഇടയിലുള്ള സമയത്ത് അപകടസ്ഥലത്ത് ഉണ്ടായിരുന്നവരും, അപകടത്തിന് സാക്ഷിയായവരും ഉടന്‍ തന്നെ തന്നെ ഗാര്‍ഡയുമായി ബന്ധപ്പെടേണ്ടതാണെന്നും, അപകടത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ ഇത് കൈമാറേണ്ടതാണെന്നും ഗാര്‍ഡ അറിയിച്ചു. ഇവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, Kilkenny ഗാര്‍ഡ സ്റ്റേഷനിലോ(056 777 5000), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 111) ആണ് ബന്ധപ്പെടേണ്ടത്.