നിയന്ത്രണം നഷ്ടപ്പെട്ട കാർ കോർക്കിലെ ലീ നദിയിൽ വീണതിനെ തുടർന്ന് ഒരു സ്ത്രീ മരിക്കുകയും രക്ഷപ്പെട്ട രണ്ട് കുട്ടികൾ ആശുപത്രയിൽ ആവുകയും ചെയ്തു.ഇന്നലെ രാത്രി കെന്നഡി ക്വേയില്‍ 8.45 നാണ് സംഭവം നടന്നത്.
കോർക്ക് സിറ്റി ഫയർ ബ്രിഗേഡ്, ആംബുലൻസ്, ഗാർഡ, കോസ്റ്റ് ഗാർഡ് എന്നിവവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. യഥാക്രമം പത്തും പതിനൊന്നും പ്രായക്കാരായ കുട്ടികളെ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അതേസമയം കാര്യമായ പരിക്കുകൾ ഒന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് 40 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെടുക്കാൻ സാധിച്ചത്. മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് ”ഗാർഡ വക്താവ് പറഞ്ഞു.