അയര്‍ലണ്ടില്‍ ഒരു മാസത്തിനിടെ അംഗീകാരം നല്‍കിയ മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ കുറവ്. ഏപ്രില്‍ മാസത്തില്‍ ആകെ ലഭിച്ച അപേക്ഷകളില്‍ 4,304 എണ്ണത്തിനാണ് അംഗീകാരം നല്‍കിയത്. മാര്‍ച്ചിനെ അപേക്ഷിച്ച് 5.9% കുറവാണിതെന്ന് Banking and Payments Federation of Ireland (BPFI) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം അംഗീകാരം നല്‍കിയ ആകെ മോര്‍ട്ട്‌ഗേജുകളില്‍ 53.3% (2,296 എണ്ണം) ഫസ്റ്റ് ടൈം ബയര്‍മാരുടേതാണ്. 21.4% (923) മൂവര്‍ പര്‍ച്ചേയ്‌സുകള്‍.
ആകെ 1.2 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജുകളാണ് ഏപ്രില്‍ മാസം പാസായത്. ഇതില്‍ 645 മില്യണ്‍ ഫസ്റ്റ് ടൈം ബയര്‍മാര്‍ക്കാണ്.
മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ പാസാകുന്ന മോര്‍ട്ട്‌ഗേജുകളുടെ ശരാശരി മൂല്യത്തിലും 3.7 കുറവ് സംഭവിച്ചിട്ടുണ്ട്. അതേസമയം 2021 ഏപ്രിലിനെ അപേക്ഷിച്ച് 6.9% കൂടുതലുമാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ രീതിയില്‍ മോര്‍ട്ട്‌ഗേജുകള്‍ പാസാകാറുണ്ടെന്നും, അത് വച്ച് നോക്കുമ്പോള്‍ ഏപ്രിലില്‍ ഉണ്ടായ ഈ കുറവ് സ്വാഭാവികമാണെന്നും BPFI പറയുന്നു.
2022 ഏപ്രില്‍ വരെയുള്ള 12 മാസങ്ങളില്‍ 54,000-ലേറെ മോര്‍ട്ട്‌ഗേജുകളാണ് പാസാക്കിയത്. ഇതില്‍ 29,000 എണ്ണം ഫസ്റ്റ് ടൈം ബയര്‍മാരാണ്. 2011-ല്‍ മോര്‍ട്ട്‌ഗേജുകളുടെ ഈ കണക്കെടുപ്പ് ആരംഭിച്ച ശേഷം ഉയര്‍ന്ന സംഖ്യകളിലൊന്നാണിതെന്നും BPFI പറയുന്നു.