ക്ലെയറിലും, ലിമറിക്കിലുമായി നടത്തിയ പരിശോധനയില്‍ 1.4 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. സംഭവങ്ങളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.15-ഓടെ ക്ലെയറിലാണ് ആദ്യ പരിശോധന നടന്നത്. ഇവിടെ ഒരു വാഹനം പരിശോധിച്ചതില്‍ നിന്നും 10,000 യൂറോ വിലവരുന്ന കൊക്കെയിന്‍ പിടികൂടി.
ഇതിന് പിന്നാലെ ലിമറിക്കില്‍ വൈകുന്നേരത്തോടെ നടത്തിയ തുടര്പരിശോധനകളില് 406,000 യൂറോ വിലവരുന്ന കൊക്കെയിന്‍, 140,000 യൂറോ വിലവരുന്ന ഹെറോയിന്‍, 45,000 യൂറോയുടെ ആംഫിറ്റമിന്‍, 42,852 യൂറോ വിലവരുന്ന ഡയസ്പാം ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കണക്കില്‍പ്പെടാത്ത ധാരാളം പണവും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു.
ശേഷം ശനിയാഴ്ച നടന്ന പരിശോധനയില്‍ 780,000 യൂറോ വിലവരുന്ന കൊക്കെയിനും പിടിച്ചെടുത്തു.
Operation Coronation എന്ന പേരില്‍ Operation Tara-യുമായി ചേര്‍ന്നായിരുന്നു ഗാര്‍ഡയുടെ പരിശോധനകള്‍.