വെക്സ്ഫോര്‍ഡിലെ Rosslare Europort-ല്‍ പച്ചക്കറിക്കിടയില്‍ വച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബുധനാഴ്ച റവന്യൂ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പച്ചക്കറികളുമായി വന്ന പെട്ടികളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ നിന്നും 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
പച്ചക്കറി പെട്ടികളില്‍ ഒളിപ്പിച്ച് ലോറിയില്‍ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് റവന്യൂ ഓഫിസര്‍മാരുടെ കണ്ണില്‍ പെട്ടത്. മൊബൈല്‍ എക്സ്-റേ സ്കാനര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഏകദേശം 2.8 മില്യണ്‍ യൂറോയാണ് പിടിച്ചെടുത്ത കഞ്ചാവിന് വില വരിക.
സ്പെയിനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം, ഫ്രാന്‍സ് വഴിയാണ് അയര്‍ലണ്ടിലെത്തിയത്.