ഉക്രെയിന് അഭയാര്‍ത്ഥികള്‍ക്കായി മീത്തില്‍ താല്‍ക്കാലികമായി വില്ലേജ് നിര്‍മ്മിക്കാന്‍ ആലോചന. 569 ഡിറ്റാച്ച്ഡ് ആയ വീടുകള്‍ ഉള്‍പ്പെടുന്ന വില്ലേജിന്റെ പ്ലാന്‍ വൈകാതെ തന്നെ അനുമതിക്കായി Meath County Council-ന് സമര്‍പ്പിക്കും.
ഓരോ വീടും 33 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 16 ഹെക്ടര്‍ സ്ഥലം വീടുകള്‍ നിര്‍മ്മിക്കാനായി ആവശ്യം വരും. Laytown-ലെ റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ഥലം കണ്ടിരിക്കുന്നത്.
Melvin Properties Ltd, Ketut Limited എന്നീ കമ്പനികളാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തേയ്ക്ക് താല്‍ക്കാലിക പ്ലാനിങ് പെര്മിഷന് ലഭ്യമാക്കാനാണ് ശ്രമം. ഇത് അഭയാര്‍ത്ഥികളെ അടിയന്തരമായി പുനരധിവസിപ്പിക്കാന്‍ സഹായകമാകും.