ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിനായി ഐ ഒ സി- ഒ ഐ സി സി അയർലണ്ടിന്റെ നേതൃത്വത്തിൽ വൻ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ ഡബ്ലിനിൽ ചേർന്ന യു.ഡി.എഫ് ഭാരവാഹികളുടെ യോഗം തീരുമാനിക്കുകയും, ജോയിന്റ് സെക്രട്ടറി കുരുവിള ജോർജ്ജിന്റെ നേതൃത്വത്തിൽ തൃക്കാക്കരയിൽ ഭവന സന്ദർശന പരിപാടി ആരംഭിക്കുകയും ചെയ്തു.
അയർലണ്ടിൽ താമസിക്കുന്ന തൃക്കാക്കര നിവാസികളുടെ വീടുകൾ സന്ദർശിക്കാനും, ടെലിഫോണിൽ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വോട്ട് അഭ്യർത്ഥിക്കാനും ഡബ്ലിനിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, പി എം ജോർജ്ജ് കുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, ഫവാസ് മാടശ്ശേരി (KMCC) ജിനറ്റ് ജോർജ്ജ് (കേരള കോൺഗ്രസ്സ്), സുബിൻ ഫിലിപ്, ഫ്രാൻസിസ് ജേക്കബ്, ബേസിൽ ലെയ്ക്സ്ലിപ്, ലിജു ജേക്കബ്, സോബിൻ മാത്യൂസ്, വിനു കളത്തിൽ, ജോസ് കൊല്ലങ്കോട്, ഫ്രാൻസിസ് ജോസഫ്, ഒഐസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കോലത്ത് ശ്രീജിത്ത്, അൽ ഹസാ മേഖലാ പ്രസിഡന്റ് മന്മഥൻ മണലിൽ തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംബന്ധിച്ച ഇലക്ഷൻ പ്രചാരണ പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ