ഡബ്ലിന്‍ Mater Hospital-ലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഗി 68 മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് Irish Nurses and Midwives Organisation (INMO). ബെഡ്ഡ് ലഭിക്കാനായി 68 മണിക്കൂറാണ് രോഗിക്ക് കാത്തിരിക്കേണ്ടിവന്നത്.
തിങ്കളാഴ്ച രാത്രി 100 രോഗികളാണ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ഉണ്ടായിരുന്നതെന്നും INMO പറയുന്നു.
ഈ പ്രശ്‌നം ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അടക്കമുള്ളവരെ അമിതസമ്മര്‍ദ്ദത്തിലാക്കുന്നതായും INMO വ്യക്തമാക്കി. ഇത്തരത്തില്‍ ഏറെ സമയം ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത് രോഗി മരിക്കാന്‍ പോലും കാരണമാകും. അതിനാല്‍ ആശുപത്രി മാനേജ്‌മെന്റ് ഉടന്‍ തന്നെ ഇതിന് പരിഹാരം കാണമെന്നും INMO ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തിലെ ഈ സമയം ഇത്രയധികം രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടുകയെന്നത് ഒരിക്കിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. HSE-യുടെ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സ് ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടുകയും, Mater Hospital-ലെയും, ഡബ്ലിന്‍ കൗണ്ടിയിലെ മറ്റ് ആശുപത്രികളിലും ഇത്രയധികം രോഗികള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് പരിശോധിക്കണമെന്നും INMO പറഞ്ഞു.