ടിപ്പററിയിലെ ഗാര്‍ഡ കോളജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ 102 പേര്‍ കൂടി ഔദ്യോഗികമായി സേനയുടെ ഭാഗമായി. ഇതോടെ രാജ്യത്തെ ആകെ ഗാര്‍ഡ അംഗങ്ങളുടെ എണ്ണം 14,396 ആയി.
ഇതിന് പുറമെ 401 ഗാര്‍ഡ റിസര്‍വ്വുകള്‍, 3,345 ഗാര്‍ഡ സ്റ്റാഫ്, 81 റിക്രൂട്ട് ഗാര്‍ഡ എന്നിവര്‍ നിലവില്‍ ട്രെയിനിങ് നടത്തിവരുന്നുമുണ്ട്.
കഴിഞ്ഞ ദിവസം സ്ഥാനം സ്വീകരിച്ച ഗാര്‍ഡ അംഗങ്ങളില്‍ 38 പേര്‍ സ്ത്രീകളാണ്. ഇതില്‍ തന്നെ 16 പേര്‍ അയര്‍ലണ്ടിന് പുറത്ത് ജനിച്ച ശേഷം ഇവിടെയെത്തിയവരാണ്.
2021 സെപ്റ്റംബറിലാണ് ഈ ബാച്ച് പരിശീലനമാരംഭിച്ചത്. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ ട്രെയിനിങ്ങും പലപ്പോഴും വേണ്ടിവന്നു. ഇതിന് പുറമെ ഗാര്‍ഡ സ്റ്റേഷനുകളിലും, ഗാര്‍ഡ കോളജിലും ഓണ്‍സൈറ്റ് ട്രെയിനിങ്ങും ഉണ്ടായിരുന്നു.
ഈ ഗാര്‍ഡ ബാച്ചില്‍ പുറത്തിറങ്ങിയവരില്‍ സൗദി അറേബ്യ, ഗ്വാട്ടിമാല, ലിത്വാനിയ അടക്കം 11 രാജ്യങ്ങളിലെ പൗരന്മാര്‍ ഉണ്ട് എന്നതും പ്രത്യേകതയാണ്.
യൂറോപ്പിലെ പോലീസ് സേനകളില്‍ ഏറ്റവുമധികം സ്ത്രീപ്രാതിധ്യമുള്ളവയില്‍ ഒന്ന് ഗാര്‍ഡയാണ്. അതേസമയം സേനയിലെ സ്ത്രീകളടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഗാര്‍ഡ മേധാവികള്‍ പറഞ്ഞു.