മിസ്ലാന്ഡിലെ മുള്ളിംഗാര്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഒന്നാം വാര്‍ഷിക പെരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. മലങ്കര സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലണ്ട് റീജിയനിലെ വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള പ്രഥമ ദേവാലയമാണിത്.
മെയ് 27-ന് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം എന്നിവയ്ക്ക് വികാരി ഫാ. നൈനാന് കുര്യാക്കോസ് നേതൃത്വം നല്‍കും.
മെയ് 28 വലിയപെരുന്നാള് ദിനം രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം, വിശുദ്ധ കുര്‍ബ്ബാന പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിളമ്പ്, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. പെരുന്നാളിന് ഫാ. അനീഷ് ജോണ്‍ (ഡബ്ലിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വികാരി) മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ കൊടിയിറക്ക് നടത്തി പെരുന്നാള്‍ സമാപിക്കും.
മുള്ളിംഗാര്‍ സെന്റ് പോള്‍സ് കത്തോലിക്കാ പള്ളിയിലാണ് ശുശ്രൂഷകള്‍ നടക്കുന്നത്. അയര്‍ലണ്ടിലെ വിവിധ ഇടവകകളില്‍ നിന്ന് വൈദികരും, വിശ്വാസികളും, പ്രതിനിധികളും സംബന്ധിക്കും. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. നൈനാന് കുര്യാക്കോസ്, ട്രസ്റ്റി ജോബിന് കെ. ചെറിയാന്, സെക്രട്ടറി ജോമിന് വര്‍ഗീസ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി 0877516463
ട്രസ്റ്റി 0834315738