അയർലണ്ടിൽ ടാക്സി ഡ്രൈവർമാരാകാൻ അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; പ്രതീക്ഷയുണർത്തി കണക്കുകൾ

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരാകാന്‍ പരിശീലനം നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംവഭവിച്ചതായി മൊബിലിറ്റി സര്‍വീസ് കമ്പനിയായ Free Now പുറത്തുവിട്ട റിപ്പോര്‍ട്ട്. ഡബ്ലിനില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം കുറയുന്നതായി നേരത്തെ ആശങ്കകളുയര്‍ന്നതിന് പിന്നാലെയാണ് 2022-ല്‍ നിരവധി പേര്‍ തങ്ങളുടെ ഓണ്‍ലൈന്‍ ടാക്‌സി ട്രെയിനിങ് പ്രോഗ്രാമിനായി അപേക്ഷിച്ചിരിക്കുന്നതെന്ന് Free Now വെളിപ്പെടുത്തിയിരിക്കുന്നത്.

National Transport Authority-യുടെ SPSV Entry Test പാസാകാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്ന തരത്തിലുള്ളതാണ് Free Now-വിന്റെ ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാം. അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവറാകാന്‍ ആഗ്രഹിക്കുന്നവര്‍ SPSV Entry Test-ല്‍ 75% പാസ് റേറ്റ് വാങ്ങേണ്ടതുണ്ട്.

ഈ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 20% പേര്‍ കൂടുതലായി ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിച്ചതായി Free Now പറയുന്നു. ഇത്തരത്തില്‍ ഈ വര്‍ഷം തങ്ങളുടെ ആപ്പില്‍ ജോയിന്‍ ചെയ്ത 60% പേരും ഇതിനകം ട്രെയിനിങ് പൂര്‍ത്തിയാക്കിയതായും കമ്പനി പറയുന്നു.

കോവിഡ് കാരണം യാത്രകള്‍ കുറഞ്ഞതോടെ നിരവധി പേര്‍ ടാക്‌സി ഡ്രൈവര്‍ ജോലി വിട്ട് പോയിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയ്ക്ക് പുതിയ ഉണര്‍വ്വാണ് Free Now പുറത്തുവിട്ട കണക്കുകള്‍.

അതേസമയം രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം കുറയാതിരിക്കണമെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും Free Now പറയുന്നു.

Share this news

Leave a Reply

%d bloggers like this: