സാല്‍മോണല്ല ബാക്ടീരിയ സാന്നിദ്ധ്യം സംശയിച്ച് തങ്ങളുടെ നിരവധി ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് Marks & Spencer. യു.കെയില്‍ നിന്നും നിര്‍മ്മിച്ച് അയര്‍ലണ്ടിലെത്തിച്ച ഉല്‍പ്പന്നങ്ങളിലാണ് ബാക്ടീരിയ ബാധ സംശയിക്കുന്നതെന്നും, താഴെ പറയുന്ന ബാച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കഴിക്കരുതെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്കി.
സാല്‍മോണല്ല അടങ്ങിയ ഭക്ഷണം കളിച്ചാല്‍ പൊതുവെ 12 മുതല്‍ 36 വരെ മണിക്കൂറിനുളളില്‍ ശാരീരികപ്രശ്നങ്ങള്‍ അനുഭവപ്പെടും. തലവേദന, വയറിളക്കം, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം.