കോര്‍ക്ക് നഗരത്തിലെ Churchfield പ്രദേശത്തുള്ള വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ 20-ലേറെ പ്രായമുള്ള പുരുഷനെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Churchfield Avenue-വിലെ ഒരു വീട്ടില്‍ വെടിവെപ്പ് നടന്നതായിയ രാവിലെ 4 മണിയോടെയാണ് ഗാര്‍ഡയ്ക്കും, അടിയന്തരരക്ഷാ സേനയ്ക്കും അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ സംഘമാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവസ്ഥലം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്ഡസിക് പരിശോധന നടത്തും. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.