ജീവനക്കാരുടെ എണ്ണക്കുറവ് കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിമാനത്തിലെ ഏതാനും സീറ്റുകള്‍ എടുത്തുമാറ്റാന്‍ വിമാനക്കമ്പനിയായ EasyJet. വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരും വേണമെന്നതാണ് Civil Aviation Authority ചട്ടം. അതിനാല്‍ സീറ്റുകള്‍ എടുത്തുമാറ്റി യാത്രക്കാരുടെ എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം.
കമ്പനിയുടെ A319 വിമാനത്തിലെ പുറകിലെ നിര മുഴുനായും എടുത്തുമാറ്റിയാല്‍ മൂന്ന് ക്രൂ മെമ്പര്‍മാരുമായി വിമാനത്തിന് സര്‍വീസ് നടത്താം. അല്ലെങ്കില്‍ നാല് പേര് വേണ്ടിവരും. അതേസമയം ഈ സീറ്റുകള്‍ എടുത്തുമാറ്റിയാല്‍ 150 പേര്‍ക്ക് മാത്രമേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കൂ.
ഈ വേനലില്‍ ഇത്തരത്തിലാകും തങ്ങള്‍ സര്‍വീസ് നടത്തുകയെന്ന് EasyJet പ്രസ്താവനയില്‍ വ്യക്തമാക്കി.
ജീവനക്കാരുടെ എണ്ണക്കുറവ് കാരണം ഈസ്റ്റര്‍ സമയത്ത് യൂറോപ്പിലെ പല വിമാനക്കമ്പനികള്‍ക്കും ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടിവന്നിരുന്നു. കോവിഡ് കാലത്തിന് മുമ്പുള്ള അത്രയും സര്‍വീസുകള്‍ പതിവായി നടത്താന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍, 2019-നെ അപേക്ഷിച്ച് 80% സര്‍വീസുകളാണ് നടത്താന്‍ കഴിഞ്ഞത്.