ഇക്കഴിഞ്ഞ ഏപ്രില്‍ 3-നാണ് അയര്‍ലണ്ടില്‍ സെന്‍സസ് നടന്നത്. ഇതിനായി വിവരങ്ങള്‍ പൂരിപ്പിക്കാന്‍ Central Statistics Office (CSO) ഒരു ഫോം രാജ്യത്തെ എല്ലാ വീടുകളിലും നല്‍കിയിരുന്നു. ഈ ഫോം പൂരിപ്പിച്ചുകഴിഞ്ഞാല്‍ അവ തിരികെ വാങ്ങാനായി എന്യൂമറേറ്റര്‍മാര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ ചില വീടുകളില്‍ ഇതുവരെ എന്യൂമറേറ്റര്‍മാര്‍ ഫോം തിരികെ വാങ്ങാന്‍ എത്താത്ത സാഹചര്യത്തില്‍, പൂരിപ്പിച്ച ഫോമുകള്‍ തിരികെ Central Statistics Office (CSO)-ലേയ്ക്ക് അയയ്ക്കണമെന്ന് അധികൃതര്‍ പുതിയ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്യൂമറേറ്റര്‍മാര്‍ ഇപ്പോഴും ഫോമുകള്‍ തിരികെ വാങ്ങാനായി വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും, ഇതുവരെ അവര്‍ എത്തിയിട്ടില്ലെങ്കില്‍ ഫോം വൈകാതെ തന്നെ പോസ്റ്റലായി അയയ്ക്കാനാണ് നിര്‍ദ്ദേശം. പോസ്റ്റലായി ഫോം അയയ്ക്കാന്‍ പണം നല്‍കേണ്ടെന്നും CSO വ്യക്തമാക്കി.
താഴെ പറയുന്ന അഡ്രസിലാണ് ഫോം അയയ്‌ക്കേണ്ടത്:
Central Statistics Office
PO Box 2021
Freepost 4726
Swords
Co Dublin
K67 D2X4
ഏകദേശം 20 ലക്ഷത്തോളം ഫോമുകളാണ് സെന്‍സസിന്റെ ഭാഗമായി വിതരണം ചെയ്തിട്ടുള്ളത്. ഇവയെല്ലാം തിരികെ ലഭിച്ച ശേഷം മാത്രമേ അവ പരിശോധിച്ച് സെന്‍സസ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുകയുള്ളൂ. വേനല്‍ പകുതിയോടെ പ്രാഥമിക കണക്കുകള്‍ പുറത്തുവിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് CSO പ്രസ്താവനയില്‍ വ്യക്തമാക്കി.
റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഭവനമേഖല എന്നിങ്ങനെയുള്ള പൊതുസേവനങ്ങള്‍ക്ക് സെന്‍സസ് കണക്കുകള്‍ കൃത്യമായി ലഭിക്കുക എന്നത് അത്യന്താപേക്ഷികമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിക്കാനും ഇവ ഏറെ സഹായകമാണ്. 2027-ലാണ് അയര്‍ലണ്ടില്‍ അടുത്ത സെന്‍സസ് നടക്കുക. ഇത് ഒരുപക്ഷേ ഓണ്‍ലൈനാകും.
ഫോം നശിച്ച് പോകുകയോ, കേടുപാട് സംഭവിക്കുകയോ പറ്റിയാല്‍ ഓണ്‍ലൈന്‍ വഴി (https://www.census.ie/census-2022/) പുതിയ ഫോം ആവശ്യപ്പെടുകയോ, 0818 2022 04 എന്ന നമ്പറില്‍ CSO അധികൃതരെ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയോ ചെയ്യാം.