കോര്‍ക്ക് കൗണ്ടിയിലെ Killavullen പ്രദേശത്തെ വീടുകളില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ് നല്കി അധികൃതര്‍. വെള്ളത്തില്‍ പതിവിലുമധികം കലക്ക് കണ്ടതിനാല്‍ Killavullen വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് അടച്ചിരിക്കുകയാണെന്നും, വീടുകളിലെത്തുന്ന വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും കോര്‍ക്ക് കൗണ്ടി കൗണ്‍സിലും, ഐറിഷ് വാട്ടറും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Killavullen Public Water Supply വഴിയുള്ള വെള്ളം ഉപയോഗിക്കുന്ന 810 പേരെ ഇത് ബാധിക്കും.
പ്ലാന്റിലെ പ്രശ്നം പരിഹരിക്കാനായി ശ്രമം നടത്തിവരികയാണെന്നും, ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ വെള്ളം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.