National University of Ireland, Galway-യുടെ പേര് University of Galway എന്നാക്കി മാറ്റുന്നതിന് അംഗീകാരം. ഈ വര്‍ഷം അവസാനത്തോടെ യൂണിവേഴ്സിറ്റിയുടെ പേര് മാറ്റാനുള്ള ഔദ്യോഗിക തീരുമാനത്തിന് യൂണിവേഴ്സിറ്റി ഗവേണിങ് അതോറിറ്റി കഴിഞ്ഞയാഴ്ച അംഗീകാരം നല്കി. ഐറിഷില്‍ Ollscoil na Gaillimhe എന്നാകും യൂണിവേഴ്സിറ്റിയുടെ പുതിയ പേര്.
ഗോള്‍വേയെ ഒരു ആഗോളനഗരമാക്കി മാറ്റുന്നതില്‍ യൂണിവേഴ്സിറ്റി അഭിമാനകരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് നാമമാറ്റം സ്വാഗതം ചെയ്തുകൊണ്ട് NUI Galway പ്രസിഡന്റായ പ്രൊഫസര്‍ Ciarán Ó hÓgartaigh പറഞ്ഞു. പുതിയ പേര് ഈ യൂണിവേഴ്സിറ്റി എന്താണെന്നും, എവിടെയാണെന്നും കൂടുതല്‍ വ്യക്തമാകുന്ന തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മറ്റ് NUI യൂണിവേഴ്സിറ്റികളായ UCD, UCC, Maynooth University എന്നിവ നേരത്തെ തന്നെ പേര് മാറ്റിയിരുന്നു. പ്രാദേശികമായി കൂടുതല്‍ വ്യക്തത വരുത്തുന്ന തരത്തിലായിരുന്നു ഈ പേര് മാറ്റങ്ങളെല്ലാം.
ഏപ്രില്‍ മാസം ആദ്യം IT Sligo, Letterkenny IT, Galway Mayo IT എന്നിവ ഒരുമിപ്പിച്ച് Atlantic Technological Univesrity ആക്കി മാറ്റിയിരുന്നു. ഇതോടെ ഗോള്‍വേ, ഡോണഗല്‍ എന്നിവിടങ്ങളിലെ എട്ട് ക്യാംപസുകളിലെയും 21,000 വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്സിറ്റിയുടെ ഭാഗമായി.