ഡബ്ലിനിലെ Capel Street-ല്‍ അടുത്ത മാസം മുതല്‍ വാഹനഗതാഗതം നിരോധിക്കും. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഈ പദ്ധതി അംഗീകരിച്ചതോടെ ഇവിടെ ഇനി കാല്‍നട മാത്രമേ അനുവദിക്കൂ.
നേരത്തെ വൈകുന്നേരങ്ങളില്‍ മാത്രം വാഹനങ്ങള്‍ നിരോധിക്കുക എന്ന തരത്തില്‍ പദ്ധതിയില്‍ വ്യത്യാസം വരുത്തണമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, നിലവിലെ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഇതോടെ നഗരത്തിലെ ഏറ്റവും വലിയ ഗതാഗതമുക്ത പ്രദേശമാകും Capel Street.
Grafton Street, Henry Street എന്നിവിടങ്ങളിലും നേരത്തെ ഗതാഗതം നിരോധിച്ചിരുന്നു.
അതേസമയം രാവിലെ ആറ് മണിമുതല്‍ 11 മണിവരെ Capel Street-ല്‍ ഡെലിവറി അനുവദിക്കും. ഇതിനായി വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. ആദ്യ രണ്ടാഴ്ച ട്രാഫിക് മാനേജ്മെന്റ് ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടാകും. പദ്ധതി വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ പുനഃപരിശോധിക്കുമെന്നും കൗണ്‍സില്‍ പറഞ്ഞു.