ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഈയിടെയായി പാര്‍ക്കിങ് ഫീസ് വര്‍ദ്ധിപ്പിച്ചതിന് ന്യായീകരണം നിരത്തി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA). പാര്‍ക്കിങ്ങിന് ധാരാളം പേര്‍ എത്തുന്നതും, സമീപത്തെ പ്രൈവറ്റ് പാര്‍ക്കിങ് സ്‌പേസ് അടച്ചുപൂട്ടിയതുമാണ് DAA അധികൃതര്‍ കാരണമായി പറയുന്നത്.
സമീപത്തെ Quick Park എന്ന പ്രൈവറ്റ് പാര്‍ക്കിങ് അടച്ചുപൂട്ടിയതോടെ 3,500 വാഹനങ്ങളുടെ പാര്‍ക്കിങ് സ്‌പേസാണ് നഷ്ടപ്പെട്ടത്.
അതേസമയം പല വാഹന ഉടമകളും പാര്‍ക്കിങ്ങിന് മുമ്പുള്ളതിനെക്കാള്‍ ഇരട്ടി ചാര്‍ജ്ജാണ് എയര്‍പോര്‍ട്ടില്‍ ഈടാക്കുന്നതെന്ന് പരാതിപ്പെട്ടിരുന്നു. 18,500 കാറുകള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള സൗകര്യം എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിലുണ്ട്.
കാറുകള്‍ ഒരുമിച്ചെത്തുന്ന സമയം, വര്‍ഷത്തിലെ പ്രത്യേക ദിവസങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാണ് ഉയര്‍ന്ന പാര്‍ക്കിങ് ഫീസിന് കാരണമെന്ന് DAA വക്താവ് പറയുന്നു. അതിനാലാണ് ചിലപ്പോള്‍ അമിതമായ ചാര്‍ജ്ജും, ചിലപ്പോള്‍ കുറഞ്ഞ ചാര്‍ജ്ജും നല്‍കേണ്ടിവരുന്നത്. അമിത ചാര്‍ജ്ജ് ഈാക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കാനും സാധിക്കുന്നു.
അതേസമയം നേരത്തെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ പാര്‍ക്കിങ് ഫീസ് കുറയുമെന്നും, യാത്രക്കാര്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും DAA പറയുന്നു. പറ്റുമെങ്കില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിച്ച് തന്നെ എയര്‍പോര്‍ട്ടിലെത്താനും ശ്രമിക്കണം.
June Bank Holiday പാര്‍ക്കിങ്ങില്‍ 72 മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ നല്‍കണ്ടത് 75.95 യൂറോ മുതല്‍ 89.95 യൂറോ വരെയാണ്. വീക്കെന്‍ഡ് സ്‌പെഷ്യല്‍ റേറ്റാണിത്. Holiday Blue സൈറ്റിലാണെങ്കില്‍ 34 യൂറോയും, Express Red ലോട്ടില്‍ 42 യൂറോയും നല്‍കണം.