സൗത്ത് ഡബ്ലിനിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് താലയിലെ Glenshane Lawns-ലുള്ള വീട്ടില്‍ തീപിടിത്തമുണ്ടായത്.
ആറ് പേരെയാണ് വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇതില്‍ 20, 46 പ്രായക്കാരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എല്ലാവരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡാണ് സംഭവസ്ഥലത്തെത്തി തീയണച്ചത്. വീടിന് കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.