തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ (71) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേയാണ് അന്ത്യം.

100- ൽ പരം സിനിമകൾക്ക് തിരക്കഥയെഴുതിയ ജോൺ പോളിന്റെ പല സിനിമകളും ഇന്നും ഓർക്കപ്പെടുന്നവയാണ്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി എന്നിവ അതിൽ ചിലത്.

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറു പുഞ്ചിരി എന്ന ചിത്രം നിർമ്മിച്ച അദ്ദേഹം, ഗ്യാങ്‌സ്റ്റർ, സൈറ ബാനു എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. നിരവധി ഗ്രന്ഥങ്ങളും രചിച്ചു.

കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ് അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: