ലിമറിക്കില്‍ 13 ലക്ഷത്തിലേറെ യൂറോയുടെ ഹെറോയിനുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് Corbally, Clonlara പ്രദേശങ്ങളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 13.4 ലക്ഷം യൂറോ വിപണി വില വരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള പുരുഷനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ അറസ്റ്റിന് ശേഷം നടത്തിയ തെരച്ചിലില്‍ 12,500 യൂറോ കണക്കില്‍ പെടാത്ത പണവും ഗാര്‍ഡ പിടിച്ചെടുത്തു.
പ്രതിയെ ഇന്ന് 10.30-ന് ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കും.
മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന Operation Tara-യുടെ ഭാഗമായായിരുന്നു വെള്ളിയാഴ്ചത്തെ പരിശോധന.