Co Meath-ല്‍ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ 1.30-ഓടെയാണ് Balreask Cross-ന് സമീപം R161 Trim Road-ല്‍ അപകടം നടന്നത്.
കാല്‍നടയാത്രക്കാരനായ യുവാവിനെ കാര്‍ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ദ്രോഹഡയിലെ Our Lady Lourdes Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് ഗാര്‍ഡ അറിയിച്ചു. അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന് ദൃക്സാക്ഷികളായവരുണ്ടെങ്കില് ഗാര്‍ഡയെ ബന്ധപ്പെടണം:
Navan Garda Station on 046 9036100
Garda Confidential Line on 1800 666 111