സ്ലൈഗോ കൊലപാതകം; പ്രതി റിമാൻഡിൽ

സ്ലൈഗോയില്‍ Aidan Moffitt, Michael Snee എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യൂസഫ് പലാനിയെ (22) റിമാന്‍ഡ് കസ്റ്റഡിയില്‍ വിട്ട് കോടതി. സ്ലൈഗോയിലെ Markievicz Heights സ്വദേശിയായ ഇയാളെ സ്ലൈഗോ ജില്ലാ കാടതിയാണ് റിമാന്‍ഡ് ചെയ്തത്.

കോടതിയിലേയ്ക്ക് കൊണ്ടുവരും വഴി ജനങ്ങളോട് ആക്രോശിക്കുകയും മറ്റും ചെയ്തിരുന്നു പലാനി. മറ്റൊരാള്‍ക്കെതിരെ നടത്തിയ ആക്രമണം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവയ്ക്കും പലാനിക്ക് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

ഏപ്രില്‍ 10-നാണ് Aidan Moffitt (42)-യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 12-ന് Michael Snee (58)-യെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും ശരീരങ്ങള്‍ ഇവരുടെ വീടുകളിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യൂസഫ് പലാനിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: