ഡബ്ലിനിൽ വെടിവെപ്പ്; ചെറുപ്പക്കാരൻ ആശുപത്രിയിൽ

പടിഞ്ഞാറന്‍ ഡബ്ലിനില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് ക്ലോണ്ടാല്‍കിന്‍ പ്രദേശത്ത് വച്ച് നടന്ന വെടിവെപ്പില്‍ 20-ലേറെ പ്രായമുള്ള പുരുഷന് പരിക്കേറ്റത്. ഇദ്ദേഹത്തെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.

ഏകദേശം വൈകിട്ട് 5 മണിയോടെ Cherrywood Grove-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്‍സിക് പരിശോധന നടത്തി.

നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share this news

Leave a Reply

%d bloggers like this: