നോര്‍ത്ത് ഡബ്ലിനിലും, കൗണ്ടി വിക്ക്‌ലോയിലെ Greystines-ലുമായി 1,400-ഓളം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നിര്‍മ്മാണക്കമ്പനിയായ Carin Homes. ഫാസ്റ്റ് ട്രാക്ക് രീതിയില്‍ Strategic Housing Development (SHD) വഴി നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്ന വീടുകളുടെ പ്ലാനിങ് പെര്‍മിഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് നിലവില്‍ കമ്പനി.
നോര്‍ത്ത് ഡബ്ലിനിലെ സ്വോര്‍ഡ്‌സിലുള്ള Hollybanks-ല്‍ 35 ഏക്കര്‍ സ്ഥലത്ത് 621 വീടുകള്‍ നിര്‍മ്മിക്കാനാണ് ആദ്യഘട്ട പദ്ധതി. ഇതില്‍ 145 എണ്ണം സിംഗിള്‍ ബെഡ്ഡും, 278 എണ്ണം ടു ബെഡ്ഡും, 187 എണ്ണം ത്രീ ബെഡ്ഡ് യൂണിറ്റുകളും ആയിരിക്കും. 11 എണ്ണം ഫോര്‍ ബെഡ് യൂണിറ്റുകളായും നിര്‍മ്മിക്കും.
ആകെ പാര്‍പ്പിടങ്ങളില്‍ 118 എണ്ണം വീടുകളും, 349 എണ്ണം അപ്പാര്‍ട്ട്‌മെന്റുകളുമാകും. 154 ഡ്യൂപ്ലെക്‌സ് യൂണിറ്റുകളും നിര്‍മ്മിക്കും.
മറ്റൊരു പദ്ധതി വഴി Ballymastone പ്രദേശത്ത് 154 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാനാണ് Carin Homes-ന്റെ പദ്ധതി. ഇവയുടെ നിര്‍മ്മാണം ഫാസ്റ്റ് ട്രാക്ക് രീതിയിലായിരിക്കും. ഇതില്‍ 54 എണ്ണം വണ്‍ ബെഡ് യൂണിറ്റുകളും, 87 എണ്ണം ടു ബെഡ്ഡും, 13 എണ്ണം ത്രീ ബെഡ്ഡ് യൂണിറ്റുകളുമാകും.
മൂന്നാമത്തെ പദ്ധതി Greystones ടൗണിന്റെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശമായ Coolgad-ലാണ്. ഇവിടെ 586 പാര്‍പ്പിടങ്ങളാണ് നിര്‍മ്മിക്കുക. 351 എണ്ണം രണ്ട് നില വീടുകളും, 203 എണ്ണം അപ്പാര്‍ട്ട്‌മെന്റുകളും, 32 എണ്ണം ഡ്യൂപ്ലെക്‌സ് യൂണിറ്റുകളുമാകും.