ഡബ്ലിൻ Santry-യിൽ പുതുതായി രണ്ട് സ്‌കൂളുകൾ; 2000 കുട്ടികൾക്ക് പഠന സൗകര്യം

ഡബ്ലിൻ Santry-യിൽ പുതുതായി രണ്ട് സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ്. 1,000 കുട്ടികള്‍ക്ക് വീതം പഠിക്കാവുന്ന രണ്ട് സ്‌കൂളുകളാണ് ഡബ്ലിന്‍ 9 പ്രദേശത്ത് നിര്‍മ്മിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പ്, സിറ്റി ഓഫ് ഡബ്ലിന്‍ എജ്യുക്കേഷന്‍, ട്രെയിനിങ് ബോര്‍ഡ് എന്നിവയുടെ സംയുക്തസംരംഭമാകും സ്‌കൂളുകള്‍.

സ്‌കൂളുകളിലൊന്ന് Clonturk Colelge-ന് സമീപമാകും നിര്‍മ്മിക്കുക. ഈ പ്രദേശത്ത് ഒരു സ്‌കൂള്‍ വേണമെന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് TD-യായ Paul McAuliffe പറഞ്ഞു. സ്‌കൂളുകളുടെ നിര്‍മ്മാണം വലിയ വികസനത്തിലേയ്ക്ക് പ്രദേശത്തെ നയിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

Share this news

Leave a Reply

%d bloggers like this: