ഗോൾവേയിലെ ജിമ്മി മാത്യുവിൻറെ പിതാവ് നിര്യാതനായി

ഗോൾവേ Bon Secours ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും, ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) കമ്മിറ്റി മെമ്പറുമായ ജിമ്മി മാത്യുവിൻറെ പിതാവ് പാറേക്കാട്ട് വെച്ചൂർ(കരിനാട്ട്) മാത്യൂ തോമസ്(76) സ്വദേശമായ മുക്കൂട്ടുതറയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 9:30 ന് വസതിയിൽ ശുശ്രൂഷക്കുശേഷം കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ.

ഭാര്യ ത്രേസ്യാമ്മ കണമല കരിനാട്ട് കുടുംബാംഗമാണ്.

മക്കൾ:ജിമ്മി,ജിബിൻ.
മരുമക്കൾ:റിൻസി,സോന.
കൊച്ചുമക്കൾ:ബെൻ,ബ്രെയൻ,ക്രിസ.
ജിമ്മിയും, ഗോൾവേ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയ ഭാര്യ റിൻസിയും ഗോൾവേയിലെ അതെൻറിയിലാണ് താമസിക്കുന്നത്.

പരേതന്റെ നിര്യാണത്തിൽ ഗോൾവേ മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: