യുഎന്നിലെ അയർലണ്ടിന്റെ സ്ഥിരം പ്രതിനിധി ജിം കെല്ലി അന്തരിച്ചു

ഐക്യരാഷ്ട്ര സഭയിലെ (യുഎന്‍) അയര്‍ലണ്ടിന്റെ പ്രതിനിധിയായ ജിം കെല്ലി (57) അന്തരിച്ചു. അയര്‍ലണ്ടിലെ മുതിര്‍ന്ന നയതന്ത്രഉദ്യോഗസ്ഥനായ കെല്ലി, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു.

നേരത്തെ കാനഡയിലെ ഐറിഷ് അംബാസഡറായി പ്രവര്‍ത്തിച്ച കെല്ലി നിലവില്‍ യുഎന്നില്‍ അയര്‍ലണ്ടിന്റെ സ്ഥിരം ഡെപ്യൂട്ടി പ്രതിനിധിയാണ്. യൂറോപ്യന്‍ യൂണിയന് വേണ്ടിയും നേരത്തെ ജോലി ചെയ്തിരുന്നു.

കെല്ലിയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഐറിഷ് വിദേശകാര്യ മന്ത്രി Simon Coveney പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന് നഷ്ടമായത് മികച്ചൊരു നയതന്ത്രജ്ഞനെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉക്രെയിനിലേയ്ക്കുള്ള റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ യുഎന്നില്‍ അയര്‍ലണ്ടിന്റെ നിലപാടറിയിക്കാന്‍ മുന്നിട്ടിറങ്ങിയയാളായിരുന്നു കെല്ലിയെന്നും Coveney ഓര്‍മ്മിച്ചു.

ഭാര്യ ആന്‍, മക്കളായ ഓര്‍ല, സിയാറ എന്നിവര്‍ക്കൊപ്പമായിരുന്നു കെല്ലി കഴിഞ്ഞിരുന്നത്.

യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്, യൂറോപ്യന്‍ അഫയേഴ്‌സ് മന്ത്രി തോമസ് ബയേണ്‍, ഐറിഷ് പ്രസിഡന്റ് മൈക്കേല്‍ ഡി ഹിഗ്ഗിന്‍സ് എന്നിവര്‍ ജിം കെല്ലിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.

Share this news

Leave a Reply

%d bloggers like this: