Co Meath-ല്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനത്തിനായുള്ള അപ്പീല്‍ പുതുക്കി ഗാര്‍ഡ. മാര്‍ച്ച് 4-നാണ് Bettystown പ്രദേശത്ത് നിന്നും 16-കാരനായ Callum McGill-നെ കാണാതായത്. വൈകിട്ട് 9.30-നാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.
ഏകദേശം 5 അടി 5 ഇഞ്ച് ഉയരം, ഒത്ത വണ്ണം, ബ്രൗണ്‍ നിറത്തിലുള്ള നീളം കുറഞ്ഞ തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.
കാണാതാകുമ്പോള്‍ ഒരു കറുത്ത ജാക്കറ്റും, കറുത്ത ട്രാക്ക് സ്യൂട്ടുമാണ് ധരിച്ചിരുന്നത്.
മക്ഗില്ലിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കാന്‍ അഭ്യര്‍ത്ഥന:
Ashbourne Garda Station 01-8010600
Garda Confidential Line on 1800 666 111