AIB-യുടെ സഹസ്ഥാപനമായ Haven തങ്ങളുടെ നാല് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജായ ‘ഗ്രീന്‍ മോര്‍ട്ട്‌ഗേജി’ന്റെ പലിശ നിരക്ക് 2% ആക്കി കുറച്ചു. മൂന്ന് വര്‍ഷ ഫിക്‌സഡ് സ്റ്റാന്‍ഡേര്‍ഡ് മോര്‍ട്ട്‌ഗേജിന്റെ പലിശനിരക്ക് 2.35% ആക്കി കുറച്ചയതാും കമ്പനി വ്യക്തമാക്കി. വീട് വാങ്ങാനായി ലോണ്‍ എടുത്തിരിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പ്രഖ്യാപനങ്ങള്‍.
ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.
എനര്‍ജി റേറ്റിങ്ങില്‍ (BER rating) B3 അല്ലെങ്കില്‍ അതിന് മുകളിലോട്ട് റേറ്റിങ് ലഭിച്ച വീടുകള്‍ക്ക് പ്രത്യേകമായി നല്‍കിവരുന്ന മോര്‍ട്ട്‌ഗേജാണ് ഗ്രീന്‍ മോര്‍ട്ട്‌ഗേജ് എന്ന് അറിയപ്പെടുന്നത്. വീടിന്റെ വിലയ്ക്ക് ആനുപാതികമല്ലാതെ തന്നെ (loan-to-value- LTV) ലോണ്‍ നല്‍കപ്പെടുമെന്നതും ഈ മോര്‍ട്ട്‌ഗേജിന്റെ പ്രത്യേകതയാണ്. 2020-ലാണ് Haven ഗ്രീന്‍ മോര്‍ട്ട്‌ഗേജ് അവതരിപ്പിച്ചത്.
ഗ്രീന്‍ മോര്‍ട്ട്‌ഗേജിന് പുറമെ സ്റ്റാന്‍ഡേര്‍ഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്ക് നിലവിലെ 2.55 ശതമാനത്തില്‍ നിന്നും 2.35 ശതമാനത്തിലേയ്ക്ക് കുറച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് നിലവിലെ ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താക്കള്‍ക്കും ബാധകമാണ്.
കഴിഞ്ഞ വര്‍ഷം അനുവദിച്ച ഗ്രീന്‍ മോര്‍ട്ട്‌ഗേജുകളുടെ ശരാശരി തുക ഓരോ അപേക്ഷയ്ക്കും 242,000 യൂറോ വീതമാണ്. 20 വര്‍ഷ കാലയളവില്‍ ഓരോ മാസവും 1,222 യൂറോയുടെ തിരിച്ചടവാണ് ഇവയ്ക്ക് ഉണ്ടാകുക. സ്റ്റാന്‍ഡേര്‍ഡ് മോര്‍ട്ട്‌ഗേജ് ആണെങ്കില്‍ 1,262 യൂറോ ആകും ഈ തുകയ്ക്കുള്ള തിരിച്ചടവ്.
നേരത്തെ തങ്ങളുടെ ഏഴ് വര്‍ഷ, പത്ത് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്കില്‍ Haven മൂന്ന് മാസം മുമ്പ് കുറവ് വരുത്തിയിരിക്കുന്നു. Avant, Finance Ireland പോലെ ചെറിയ പലിശയ്ക്ക് ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളോട് പിടിച്ചുനില്‍ക്കാനാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വെറും 1.95% പലിശയ്ക്ക് വരെ Avant മോര്‍ട്ട്‌ഗേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. മോര്‍ട്ട്‌ഗേജിനൊപ്പം ഇന്‍സന്റീവുകളും Avant, Finance Ireland എന്നിവ മുന്നോട്ട് വയ്ക്കുന്നു. ഇതിന് പകരമായി തങ്ങളുടെ ബാങ്കിലേയ്ക്ക് മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നവര്‍ക്ക് ക്യാഷ് ബാക്ക് ആണ് Haven ഓഫര്‍ ചെയ്യുന്നത്.