അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴിയുള്ള തട്ടിപ്പുകള്‍ 2021-ല്‍ 370% ആയി കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. Garda National Economic Crime Bureau (GNECB) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് vishing (fraudulent phone calls), smishing (fraudulent texts), phishing (fraudulent emails) എന്നീ തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതായി ചൂണ്ടിക്കാട്ടുന്നത്.
അതോടൊപ്പം രാജ്യത്ത് ഓണ്‍ലൈനായും, ഓഫ്ലൈനായും ആകെ നടക്കുന്ന തട്ടിപ്പുകള്‍ ഒരു വര്‍ഷത്തിനിടെ 111% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പല തരത്തിലുള്ള വാഗ്ദാനങ്ങളും മറ്റുമായി ലഭിക്കുന്ന ഫോണ്‍ കോളുകള്‍, മെസേജുകള്‍ തുടങ്ങിയവയ്ക്ക് യാതൊരു കാരണവാശാലും മറുപടി നല്‍കരുതെന്നും, അവര്‍ പറയും പ്രകാരം വ്യക്തി വിവരങ്ങളൊന്നും നല്‍കരുതെന്നും റിപ്പോര്‍ട്ടിന്റെ പശ്ചാത്തല്‍ ഗാര്‍ഡ പൊതുജനത്തിന് മുന്നറിയിപ്പ് നല്കി. ഇത്തരം ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്.
സാധാരണയായി PIN, date of birth, PPS number മുതലായവയാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പോലും ഇത്തരം വിവരങ്ങള്‍ കൈമാറരുത്.
തട്ടിപ്പ് ഇരയായി എന്ന് തോന്നിയാല്‍ ഉടനടി പിന്, പാസ് വേര്‍ഡ് എന്നിവ മാറ്റുകയും, മടിക്കാതെ തട്ടിപ്പ് നടന്ന കാര്യം ഗാര്‍ഡയെ അറിയിക്കുകയും വേണം.