പുതുവര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ജനുവരി മാസത്തിലെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.8% ആണ്. ഡിസംബര്‍ മാസത്തില്‍ ഇത് 7.4% ആയിരുന്നു.
കോവിഡ് മഹാമാരിയുടെ ആഘാതം ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ കണക്കെന്ന് CSO സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധനായ John Mullane ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു.
”ജനുവരി മാസത്തില്‍ ദേശീയതലത്തിലെ പൊതുമാനദണ്ഡപ്രകാരമുള്ള (standard measure) തൊഴിലില്ലായ്മാ നിരക്ക് 5.3% ആണെങ്കിലും, Pandemic Unemployment Payment (PUP) ലഭിക്കുന്നവരെ കൂടി തൊഴിലില്ലാത്തവരായി കൂട്ടിയാല്‍ അത് 7.8% ആണ്.” Mullane വിശദീകരിച്ചു.
PUP ലഭിക്കുന്നവരെ ഒഴിവാക്കിയാലും ഡിസംബറില്‍ 5.2% ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക് ജനുവരിയില്‍ 5.3% ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
അതേസമയം 2021 ജനുവരിയിലെ കണക്കനുസരിച്ച് വലിയ രീതിയില്‍ രംഗം മെച്ചപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് 27.1% എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം.
പ്രായം വച്ച് കണക്കാക്കിയാല്‍ പൊതുമാനദണ്ഡപ്രകാരം 15-24 പ്രായക്കാരായ തൊഴില്‍രഹിതര്‍ 13% ആണ്. 25-74 പ്രായക്കാരില്‍ 4% ആണ് ജോലിയില്ലാത്തവര്‍.