അയര്‍ലണ്ടില്‍ ഇന്നുമുതല്‍ ഫുട്പാത്തുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് ലെയിനുകള്‍ എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഇരട്ടി പിഴ. നേരത്തെ 40 യൂറോയായിരുന്ന പിഴ ഫെബ്രുവരി 1 മുതല്‍ 80 യൂറോ ആക്കാനുള്ള തീരുമാനത്തില്‍ ഗതാഗതമന്ത്രി ഈമണ്‍ റയാന് ഒപ്പുവച്ചു.
റോഡ് സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് മന്ത്രി റയാന് പ്രതികരിച്ചു. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍, ബഗ്ഗീസ് പോലുള്ളവയുമായി എത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം ബുദ്ധിമുട്ടാണ്. ഫുട്പാത്തില്‍ വാഹനം കിടന്നാല്‍ റോഡിലേക്കിറങ്ങി നടക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.
ബസ് ലെയിന്‍, സൈക്കിള്‍ പാത്ത് എന്നിവിടങ്ങളിലെ പാര്‍ക്കിങ് ആക്സിഡന്റുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.