കിൽഡെയറിൽ നിന്നും കാണാതായ 45-കാരിയെ കണ്ടെത്താൻ സഹായിക്കാമോ?

കൗണ്ടി കില്‍ഡെയറില്‍ നിന്നും വ്യാഴാഴ്ച മുതല്‍ കാണാതായ 45-കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

Caroline Power എന്ന സ്ത്രീയെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ Leixlip-ല്‍ നിന്നും കാണാതായിരിക്കുന്നത്.

ഏകദേശം 5 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളമുള്ള ബ്ലോണ്ട് നിറത്തിലുള്ള തലമുടി എന്നിവയാണ് കരോലിന്റെ പ്രത്യേകതകള്‍. കാണാതാകുമ്പോള്‍ പര്‍പ്പിള്‍ നിറത്തിലുള്ള ലോങ് സ്ലീവ് കോട്ടാണ് ഇവര്‍ ധരിച്ചിരുന്നത്.

കരോലിനെ പറ്റി കുടുംബം ആശങ്കയിലാണ്.

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:
Leixlip Garda Station on 01 666 7800
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: