58-ആമത് BT Young Scientist & Technology Exhibition 2022 വിജയികളും ഇന്ത്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയുടെ ആദരം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അംബാസഡര്‍ മിശ്ര, വിജയികളായ ആദിത്യ ജോഷി, ആദിത്യ കുമാര്‍ എന്നിവരെ അനുമോദിച്ചു.
ആദിത്യ ജോഷിയുടെയും, ആദിത്യ കുമാറിന്റെയും ഭാവി സംരംഭങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ മിശ്ര, തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.
Bernoulli Quadrisection പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു പുതിയ രീതി ആവിഷ്‌കരിച്ചതിനാണ് എക്‌സിബിഷനില്‍ 7,500 യൂറോ സമ്മാന തുകയുള്ള അവാര്‍ഡ് ഇരുവരും കരസ്ഥമാക്കിയത്. ഡബ്ലിനിലെ Synge Street CBS വിദ്യാര്‍ത്ഥികളാണ് 15 വയസുകാരായ ആദിത്യ കുമാറും, ആദിത്യ ജോഷിയും.