ഡബ്ലിനില്‍ സൈക്കിളില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വൃദ്ധന് ഗുരുതര പരിക്ക്. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് Donnybrook-ലെ Stillorgan റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ 70-ലേറെ പ്രായമുള്ള സൈക്കിള്‍ യാത്രികന് പരിക്കേറ്റത്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
അടിയന്തരരക്ഷാ സംഘം ഉടന്‍ സംഭവസ്ഥലത്തെത്തുകയും ഇദ്ദേഹത്തെ St Vincent’s Hospital-ല്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് ഇദ്ദേഹത്തെ Beaumont Hospital-ലേയ്ക്ക് മാറ്റി.
സംഭവത്തിന് സാക്ഷികളായവരോ, വീഡിയോ ഫൂട്ടേജ് കൈവശമുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു:
Donnybrook Garda Station at 01 666 9200
Garda Confidential Line on 1800 666 111