ലോകത്തെ തങ്ങളുടെ ആദ്യ ചെക്ക്-ഔട്ട് ഫ്രീ സ്റ്റോര്‍ ഉദ്ഘാനം ചെയ്ത് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. ലണ്ടനിലെ ഗ്രീന്‍വിച്ചിലാണ് ക്യൂ നിന്ന് പണം നല്‍കാതെ വേണ്ട സാധനവുമെടുത്ത് മടങ്ങാവുന്ന വിധത്തിലുള്ള ചെക്ക്-ഔട്ട് ഫ്രീ സ്റ്റോര്‍ Aldi അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ ആമസോണ്‍, ടെസ്‌കോ കമ്പനികളും സമാനമായ ചെക്ക്-ഔട്ട് ഫ്രീ സ്റ്റോറുകള്‍ തുറന്നിരുന്നു.
ബില്ലിങ്ങിനായി ഹൈ-ടെക് ക്യാമറകളാണ് സ്‌റ്റോറുകളില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ ഓരോ സാധനം എടുക്കുമ്പോഴും ഒപ്പമുള്ള ജീവനക്കാരി/ജീവനക്കാരന്‍ ഹൈ-ടെക് ക്യാമറ ഉപയോഗിച്ച് അത് രേഖപ്പെടുത്തും. ശേഷം ഷോപ്പിങ് കഴിയുന്നതോടെ ഇവ ബില്‍ ചെയ്യും.
Aldi-യുടെ Shop&Go ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ചെക്ക്-ഔട്ട് ഫ്രീ സൗകര്യം ലഭിക്കുക. ഷോപ്പ് സെലക്ട് ചെയ്യുക, ആവശ്യമുള്ള സാധനങ്ങള്‍ സെലക്ട് ചെയ്യുക എന്നിവയ്ക്ക് ഈ ആപ്പില്‍ സൗകര്യമുണ്ട്.
ആല്‍ക്കഹോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫേസ് റെക്കഗ്നീഷന്‍ സൗകര്യവും Aldi ഒരുക്കിയിട്ടുണ്ട്. Yoti കമ്പനി നിര്‍മ്മിച്ച ക്യാമറയ്ക്ക് മുന്നില്‍ നിന്നാല്‍, ക്യാമറ മുഖം പരിശോധിക്കുകയും, നേരത്തെ നല്‍കിയ ഐഡി പ്രകാരം 25 വയസിന് മുകളിലാണെന്ന് വ്യക്തമായാല്‍ അവര്‍ക്ക് മദ്യം വാങ്ങാവുന്നതുമാണ്. ഐഡി കാര്‍ഡ് കാണിക്കേണ്ടതില്ല.
കഴിഞ്ഞ ഏതാനും മാസമായി ചെക്ക്-ഔട്ട് ഫ്രീ സ്റ്റോറിന്റെ പരീക്ഷണപ്രവര്‍ത്തനം നത്തിവരികയായിരുന്നു Aldi. വൈകാതെ തന്നെ കൂടുതല്‍ ചെക്ക്-ഔട്ട് ഫ്രീ സ്‌റ്റോറുകള്‍ തുറക്കാനാണ് Aldi-യുടെ പദ്ധതി.